നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കിലോ ഹെറോയിൻ പിടികൂടി ;കെനിയയിൽ നിന്ന് എത്തിയ ആഫ്രിക്കൻ വനിത പിടിയില്‍

കൊച്ചി :ഷാര്‍ജയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ വിദേശ വനിതയില്‍ നിന്നും ഒരു കിലോ ഹെറോയിനാണ് പിടികൂടിയത്.

Advertisements

രഹസ്യ വിവരത്തെത്തുടര്‍ന്ന് ഡി ആര്‍ ഐ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച പുലര്‍ച്ചെ 3.10 ന് ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ ആഫ്രിക്കന്‍ യുവതിയാണ് പിടിയിലായത്.

ഇവര്‍ കെനിയയില്‍ നിന്നും ഷാര്‍ജ വഴി കൊച്ചിയിലെത്തിയതാണെന്നാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഡി ആര്‍ ഐ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Hot Topics

Related Articles