കേന്ദ്രീയ വിദ്യാലയ പേരന്റ്സ് ഫെഡറേഷന്റെ സൗജന്യ ഓൺലൈൻ പരിശീലനം : ക്ലാസ് ആരംഭിക്കുക മെയ് എട്ടിന് 

കോട്ടയം : കേന്ദ്രീയ വിദ്യാലയ പേരന്റ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ് 5 മുതൽ 12 വരെയുള്ള കെ.വി വിദ്യാർത്ഥികൾക്കായി   ഇംഗ്ലീഷ് വ്യാകരണത്തിൽ അറിവ് നേടുന്നതിനും,  വ്യക്തിത്വ – നൈപുണ്യ വികസനത്തിന് ഉതകുന്നതുമായ  സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. അഞ്ചു വിഷയങ്ങളെ അധികരിച്ചുള്ള പരമ്പരയിലെ  ആദ്യ ഇനമാണ് ഇംഗ്ലീഷ് വ്യാകരണം  അസ്വാദ്യകരവും അനായാസമായും ഹൃദിസ്ഥമാക്കുവാനുതകുന്ന ഫൺ ഗ്രാം.

Advertisements

മെയ് 8 ന് വൈകീട്ട് 7.30 ന് ക്ലാസ് നടക്കും. തുടർന്ന്   മെയ് 12 ന് നൈപുണ്യ വികാസത്തെ കുറിച്ചും മെയ് 15 ന് വ്യക്തിത്വവികാസത്തെ കുറിച്ചും  ഇതേ സമയത്ത് 7.30 ന് ക്ലാസുകൾ നടക്കും. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ  കേന്ദ്രീയ വിദ്യാലയ പേരന്റ്സ് ഫെഡറേഷൻന്റെ താഴെ തന്നിരിക്കുന്ന വെബ്സൈറ്റ് സന്ദർശിച്ച് അതിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച്  രജിസ്ട്രേഷൻ  നടത്തേണ്ടതും, തുടർന്ന് ഇതുമായി ബന്ധപ്പെട്ട വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകേണ്ടതുമാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

www.kvpf.in കൂടുതൽ വിവരങ്ങൾക്കായി   9495941966, 9446405492, 8547000991 നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Hot Topics

Related Articles