പരിശുദ്ധ കാതോലിക്കാ ബാവായുടെ പൗരോഹിത്യ വാർഷികം ആഘോഷിച്ചു

പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ 48ാം പൗരോഹിത്യ വാർഷികം ആഘോഷിച്ചു. പിറമാടം പ്രത്യാശ ഭവനിൽ സംഘടിപ്പിച്ച ചടങ്ങിന് കണ്ടനാട് വെസ്റ്റ് ഭദ്രാസന വൈ​​​ദീകസംഘം നേതൃത്വം നൽകി. ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും പ്രത്യാശ ഭവനിലെ അന്തേവാസികളും ചടങ്ങിൽ സംബന്ധിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ്, മുതിർന്ന വൈദികർ എന്നിവർ ചേർന്ന് സഭാധ്യക്ഷനെ പൊന്നാട അണിയിച്ച് ആശംസകൾ നേർന്നു. സഭാ ശുശ്രൂഷ അനു​ഗ്രഹപ്രദമാകുവാൻ തുടർന്നും ഏവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വൈദികസംഘം സെക്രട്ടറി ഫാ റോബിൻ കെ ജേക്കബ് അധ്യക്ഷത വഹിച്ചു.

Advertisements

Hot Topics

Related Articles