ഫോട്ടോഗ്രഫിയിലെ ഓസ്കാര്‍ എന്ന് അറിയപ്പെടുന്ന “വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി” പുരസ്ക്കാരം മലയാളിയായ വിഷ്ണു ഗോപാലന്. ചതുപ്പ് നിറഞ്ഞ ബ്രസീലിയൻ മഴക്കാടുകളിൽ നിന്നുള്ള ബ്രസീലിയൻ ടാപ്പിറിന്‍റെ ചിത്രമാണ് വിഷ്ണു ഗോപാലിന് അവാര്‍ഡ് നേടിക്കൊടുത്തത്.
ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിക്കുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തില്‍ ആനിമൽ പോർട്രെയിറ്റ് വിഭാഗത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്.
ഈ വർഷത്തെ മത്സരം, യുക്രൈന്‍ യുദ്ധത്തെ തുടർന്ന് ഒഴിപ്പിക്കപ്പെടുന്ന മൃഗങ്ങൾ ഉള്‍പ്പെടെ വന്യജീവികളുടെയും അവയുടെ പെരുമാറ്റങ്ങളുടെയും മനുഷ്യരുടെ ആഘാതങ്ങളുടെയും അസാധാരണമായ ചില ചിത്രങ്ങളാണ് അവാര്‍ഡിനായി വിവിധ വിഭാഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോട്ടോഗ്രഫി രംഗത്തെ ഏറ്റവും പഴക്കമുള്ള അവര്‍ഡാണ് വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് (WPY 2023 ). 2023 വർഷത്തിലെ അവാർഡിന് 95 രാജ്യങ്ങളിൽ നിന്നുള്ള 50,000 എൻട്രികളിൽ നിന്നാണ് വിഷ്ണു ഗോപാലിന്‍റെ ചിത്രം അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.
വൈല്‍ഡ് ലൈഫ് രംഗത്ത് ലോകത്തിലെ മികച്ച ചിത്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്ന ഇംഗ്ലണ്ടിലെ ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം 1964- മുതലാണ് അവര്‍ഡുകള്‍ സമ്മാനിച്ച് തുടങ്ങിയത്. ആദ്യ മത്സരത്തില്‍ മൂന്ന് വിഭാഗങ്ങളിലായി 600 ഓളം എന്‍ട്രികളാണ് ഉണ്ടായിരുന്നത്. 2023 ല്‍ എത്തുമ്പോള്‍ 95 രാജ്യങ്ങളിൽ നിന്ന് ഏകദേശം 50,000 ചിത്രങ്ങള്‍ മത്സരത്തിനെത്തി.
2014-ൽ ഖത്തറിൽ ഫോട്ടോഗ്രാഫി ഗ്രൂപ്പായ ഫോട്ടോഗ്രാഫി മലയാളം ഖത്തറിന്‍റെ സഹസ്ഥാപകരില്‍ ഒരാളാണ് വിഷ്ണു ഗോപാല്‍.