മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം.30 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തു. ഇഷാൻ കിഷൻ, തിലക് വർമ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.
20 പന്തില്‍ 53 റണ്‍സാണ് ഇഷാൻ അടിച്ചെടുത്തത്. ഏഴ് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. തിലക് വർമ 19 പന്തില്‍ 45 റണ്‍സും ഹാർദിക് പാണ്ഡ്യ 10 പന്തില്‍ 30 റണ്‍സും നേടി. അക്സർ പട്ടേല്‍-35, സൂര്യകുമാർ യാദവ്-30, അഭിഷേക് ശർമ-24 എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടാനായത്. ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡൻ മാർക്രം-38, റയൻ റിക്കല്‍ട്ടൻ-44, ട്രിസ്റ്റൻ സ്റ്റബ്സ്-45 എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ജസണ്‍ സ്മിത്ത് 35 റണ്‍സും മാർക്കോ ജാൻസൻ 31 റണ്‍സും നേടി.
ഇന്ത്യയ്ക്കായി അഭിഷേക് ശർമ രണ്ട് വിക്കറ്റ് വീഴ്ത്തി.


