“തനിക്കെതിരെ തെളിവുണ്ടങ്കിൽ അനിൽ മാധ്യമങ്ങൾക്ക് കൈമാറണം” ; അനിൽ അക്കരയുടെ ആരോപണം നിഷേധിച്ച് മുന്‍ എം.പി പി.കെ.ബിജു

കോഴിക്കോട്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പി.കെ.ബിജുവിന് പങ്കുണ്ടെന്ന അനിൽ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം നേതാവ് പി.കെ ബിജു. തനിക്കെതിരെ തെളിവുണ്ടങ്കിൽ അനിൽ മാധ്യമങ്ങൾക്ക് കൈമാറണം. എംപിയായിരിക്കെ താൻ താമസിച്ച വീടുകളുടെ വാടക കൃത്യമായി കൊടുത്തിട്ടുണ്ട്. ഒരു കള്ളപ്പണക്കാരന്റെയും സംരക്ഷണം കമ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് ആവശ്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. താൻ അന്വേഷണ കമ്മീഷനലില്ല. പാർട്ടി കമ്മീഷനെ വച്ചോ എന്ന് തനിക്കറിയില്ലെന്നും പികെ ബിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisements

തട്ടിപ്പിലെ മൊയ്തീൻ ബന്ധം നേരത്തെ അറിഞ്ഞതാണ്. മുന്‍ എംപി.പികെ.ബിജു സാമ്പത്തിക ഇടപാട് നടത്തിയ വിവരങ്ങളുണ്ട്. ഇഡി റിപ്പോര്‍ട്ടില്‍ പറയുന്ന മുന്‍ എംപി. പികെ.ബിജുവാണ്. അദ്ദേഹം  ആദ്യം ഓഫീസിട്ടത് പാലക്കാട് വടക്കഞ്ചേരിയിലാണ്. പിന്നീടത് പാർളിക്കാടേക്ക് മാറ്റി. കൊട്ടാര സദൃശ്യമായ വീടാണ് പർളിക്കാട്ടേത്. ബിജുവിന്‍റെ  മെന്‍ററാണ് ആരോപണവിധേയനായ സതീശൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സതീശന്‍റെ പണമാണ് ബിജുവിന്‍റെ  ശ്രോതസ്. കൊള്ളയുടെ പങ്കുപറ്റിയ പി.കെ. ബിജുവാണ് പാർട്ടിക്കു വേണ്ടി കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ചത്. പികെ ശശി ലൈംഗിക പീഡന കേസ് അന്വേഷിച്ചതു പോലെയാണിത്. പികെ. ബിജുവിന്‍റെ  മുഴുവൻ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്ത സതീശനെ സംരക്ഷിക്കുകയായിരുന്നു. പികെബിജുവിനും എസി മൊയ്തീനും കരുവന്നൂർ കൊള്ളയിൽ തുല്യ പങ്കാളിത്തമാണെന്നും  അനില്‍ അക്കര ആരോപിച്ചിരുന്നു.

Hot Topics

Related Articles