അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തത് സാധാരണ നടപടിക്രമം: മന്ത്രി പി രാജീവ്.

തിരുവനന്തപുരം: നിയമ വിദ്യാര്‍ത്ഥിനിയെ പെരുമ്ബാവൂരില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തത് സാധാരണ നടപടിക്രമം മാത്രമെന്ന് മന്ത്രി പി രാജീവ്. സമാന നടപടിക്രമം ഹൈക്കോടതിയിലും ഉണ്ടായിട്ടുണ്ട്. പരമാവധി ശിക്ഷ നല്‍കണമെന്ന നിലപാടാണ് സർക്കാരിന്. സുപ്രീം കോടതിയിലും സമാനമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാലകളില്‍ വിസി നിയമനത്തിനുള്ള സേര്‍ച്ച്‌ കമ്മിറ്റികള്‍ക്ക് ചുമതലകള്‍ നല്‍കുന്നതിന് സർക്കാരിൻറെ അഭിപ്രായം തേടണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. പട്ടിക മുഖ്യമന്ത്രിക്ക് നല്‍കണമെന്നും വിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles