“ഞങ്ങള്‍ യുദ്ധത്തിലോ പോര്‍മുഖത്തിലോ ഒന്നുമല്ല, നിഷ്ഠൂരത നേരിട്ട പാവം നിക്ഷേപകര്‍ക്കു വേണ്ടിയാണ് പദയാത്ര നടത്തുന്നത്” ; സുരേഷ് ഗോപി

തൃശൂർ : സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണ തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്രക്ക് കരുവന്നൂരില്‍ തുടക്കമായി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചയോടെ കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിച്ചു. തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് പദയാത്ര ആരംഭിച്ചത്. നേരത്തെ കോണ്‍ഗ്രസും കരുവന്നൂരില്‍ നിന്നും പദയാത്ര സംഘടിപ്പിച്ചിരുന്നു.

Advertisements

ഞങ്ങള്‍ യുദ്ധത്തിലോ പോര്‍മുഖത്തിലോ ഒന്നുമല്ലെന്നും ഞങ്ങള്‍ നിഷ്ഠൂരത നേരിട്ട പാവം നിക്ഷേപകര്‍ക്കുവേണ്ടിയാണ് പദയാത്ര നയിക്കുന്ന സുരേഷ് ഗോപി പറഞ്ഞു. ഒട്ടും ആവേശഭരിതനായിട്ടല്ല ഞാനിവിടെ നിൽക്കുന്നത്. മാനുഷിക പരിഗണന മാത്രമാണ് എന്നെ ഇവിടെ എത്തിച്ചത്. പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകൾ നിലനിൽക്കണം. പൂട്ടാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മനുഷ്യന് വേണ്ടിയാണ് ഈ പദയാത്രയെന്നും പാവങ്ങളുടെ കൂടെ നിന്നുകൊണ്ടുള്ള രാഷ്ട്ര പ്രവര്‍ത്തനമാണിതെന്നും സുരേഷ് ഗോപി കൂട്ടിചേര്‍ത്തു. പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കുമൊപ്പം തുടരുന്നതിനുള്ള തീനാളമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.

പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും പദയാത്രക്കിടെ ബിജെപി നേതാക്കള്‍ വ്യക്തമാക്കി. അതേസമയം, കരുവന്നൂർ ബാങ്കിലേക്ക് സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാൻ നാളെയും മറ്റന്നാളുമായി നിർണ്ണായക ചർച്ചകളാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ നടക്കുന്നത്.

Hot Topics

Related Articles