കോട്ടയം : പൈലി മണിക്കുട്ടനെ മികച്ച അഭിനയത്തിന് വർഷോപ്പ് അസോസിയേഷൻ പുരസ്കാരം നൽകി ആദരിച്ചു. അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള കോടിമത സിഎഎ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രത്യേക കുടുംബയോഗത്തിൽ സംഘടനയുടെ സജീവ പ്രവർത്തകനായ പൈലി മണിക്കുട്ടനെ ഏറെ അംഗീകാരവും ശ്രദ്ധയും പിടിച്ചുപറ്റിയ സ്പൈഡർമാൻ എന്ന ഷോർട്ട് ഫിലിമിലെ തീപ്പൊരി പ്രകടനത്തിന് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് കെ ജി ഗോപകുമാർ പ്രത്യേക പുരസ്കാരവും കാഷ് അവാർഡും നൽകി ആദരിച്ചു. ജില്ലാ പ്രസിഡണ്ട് എ ആർ രാജൻ പി എൽ ജോസ് മോൻ സുരേഷ് ബാബു പി ജി ഗിരീഷ് ഷിഫാസ് എം ഇസ്മായിൽ കെ എൻ സതീശൻ ഉണ്ണി സജി എസ് വി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
Advertisements





