കോട്ടയം : ആത്മ ഫിലിം സൊസൈറ്റിയും കെപിഎൽ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി എല്ലാ രണ്ടാം ശനിയാഴ്ചയും ചിത്രധാര മിനി തിയേറ്ററിൽ നടത്തിവരുന്ന ചലച്ചിത്ര പ്രദർശനം, ജൂൺ പതിമൂന്നാം തീയതി നാളെ പ്രദർശിപ്പിക്കുന്ന സിനിമ *പിടായി* (തുളു )ഭാഷയിലുള്ള ചിത്രമാണ്, നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള സംവിധായകൻ സന്തോഷ് മാട സംവിധാനം ചെയ്ത ചിത്രമാണ് പിടായി നാളെ വൈകുന്നേരം അഞ്ചുനുപ്പത്തിന് “മീറ്റ് ദി ഡയറക്ടർ “എന്ന പരിപാടിയിൽ പ്രേം പ്രകാശ് (ഫിലിം പ്രൊഡ്യൂസർ, ആക്ടർ )സന്തോഷ് മാട (ഫിലിം ഡയറക്ടർ) ആർട്ടിസ്റ്റ് സുജാതൻ (ആത്മ പ്രസിഡന്റ് ) അഡ്വ. വി ബി ബിനു, (കോട്ടയം പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് )കെ സി വിജയകുമാർ (കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി ) ബിനോയ് വേളൂർ (ആത്മ സെക്രട്ടറി ) എന്നിവർ പങ്കെടുക്കും, ആറുമണിക്ക് ചലച്ചിത്രം പിടായി പ്രദർശിപ്പിക്കുന്നതാണ്. പ്രദർശനം സൗജന്യമാണ് ഏവരെയും ആത്മാ ഫിലിം സൊസൈറ്റിയും കെപിഎൽ കൾച്ചറൽ സൊസൈറ്റിയുടേയും ഈ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
ആത്മ ഫിലിം സൊസൈറ്റിയും കെപിഎൽ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന പ്രതിമാസ സിനിമ പ്രദർശനം നാളെ


