ഇതിനേക്കാള്‍ വലിയ അപമാനം പാകിസ്താൻ ക്രിക്കറ്റിന് വരാൻ ഇല്ല ; അമേരിക്കയ്ക്ക് എതിരായ പരാജയത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ കടന്നാക്രമിച്ച് മുൻ താരം കമ്രാൻ അക്മൽ

ന്യൂസ് ഡെസ്ക് : ടി20 ലോകകപ്പിലെ അമേരിക്കയ്ക്ക് എതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പാകിസ്ഥാൻ ടീമിനെ രൂക്ഷമായി വിമർശിച്ച്‌ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം കമ്രാൻ അക്മല്‍.ഇതിനേക്കാള്‍ വലിയ അപമാനം പാകിസ്താൻ ക്രിക്കറ്റിന് വരാൻ ഇല്ല എന്ന് അക്മല്‍ പറഞ്ഞു.

Advertisements

“പാകിസ്ഥാൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപമാനം ആണ് ഇത്. സൂപ്പർ ഓവറില്‍ കളി തോല്‍ക്കുന്നത് നാണക്കേടാണ്. ഇതിലും വലിയ അപമാനം ഉണ്ടാകില്ല.” അക്മല്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“അമേരിക്ക അസാധാരണമായി കളിച്ചു. അവർക്ക് താഴ്ന്ന റാങ്കുള്ള ടീമാണെന്ന് തോന്നിപ്പിച്ചില്ല. അതാണ് അവർ കാണിച്ച പക്വതയുടെ നിലവാരം,” അക്മല്‍ തൻ്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

“ഞങ്ങളേക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചതുകൊണ്ടാണ് അവർ വിജയത്തിന് അർഹരായത്. പാകിസ്താൻ ക്രിക്കറ്റിൻ്റെ യഥാർത്ഥ നിലവാരം തുറന്നുകാണിക്കപെട്ടു. നമ്മുടെ ക്രിക്കറ്റിനെ ഞങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ഇത് കാണിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles