പാക്കിൽ സെന്റ് തെരേസാസ് ഇ.എം.യു.പി സ്‌കൂളിൽ സമ്മർ ഹോക്കി കോച്ചിംങ് ക്യാമ്പ് ഏപ്രിൽ 27 തിങ്കളാഴ്ച

പാക്കിൽ: സെന്റ് തെരേസാസ് ഇ.എം.യു.പി സ്‌കൂളിൽ സമ്മർ ഹോക്കി കോച്ചിംങ് ക്യാമ്പ് ഏപ്രിൽ 27 തിങ്കളാഴ്ച നടക്കും. വൈകിട്ട് മൂന്നിന് സ്‌കൂൾ ക്യാമ്പസിലാണ് കോച്ചിംങ് ക്യാമ്പ് നടക്കുന്നത്. ഇന്ത്യൻ ജൂനിയർ ടീം കളിക്കാരനും, കേരള ടീം അംഗവുമായിരുന്ന എസ്.വിവേക് കുട്ടികൾക്ക് പരിശീലനം നൽകും. മികച്ച പ്രകടനം നടത്തുന്ന കുട്ടികൾക്കും ഭാവിയിലേയ്ക്കുള്ള മാർഗനിർദേശവും ജില്ലാ ടീം തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള അവസരവും ഉണ്ട്. കോട്ടയം ജില്ലയിലെ മറ്റു സ്‌കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്കും ക്ലാസുകളിൽ പങ്കെടുക്കാം. ഫോൺ: 9847640840, 9756385157.

Advertisements

Hot Topics

Related Articles