പാക്കിൽ : പാക്കിൽ പൗരസമിധിയുടെ നേതൃത്വത്തിൽ പാക്കിൽ ലൈബ്രറിഹാളിൽ നടന്ന ജനസദസ് നഗരസഭ ചെയർമാൻ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. പൗരസമിധി പ്രസിഡന്റ് വി. കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. പാക്കിലും പരിസര പ്രദേശങ്ങളിലും തകർന്നടിഞ്ഞു കിടക്കുന്ന റോഡുകളുടെ ദയനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുന്നതാണെന്നും, ലൈബ്രറിക്ക് സമീപമുള്ള പാടശേഖരം കൃഷിക്ക് അനുകൂലമാക്കി മാറ്റുന്നതാണെന്നും, പാക്കിൽ ലൈബ്രറിയും പരിസരവും നവീകരിക്കുവാൻ വേണ്ട പ്രോജെക്ടുകൾ തയ്യാറാക്കി നടപ്പാക്കുമെന്നും ചെയർമാൻ അഭിപ്രായപ്പെട്ടു. വാർഡ് മെമ്പർമാരായ രാഗിണി സാബു, ബിജുകുമാർ, ധന്യ ഗിരീഷ്, അനീഷാ എം. ജേക്കബ്, അനിൽ പാലാപ്പറമ്പിൽ, പൗരസമിതി സെക്രട്ടറി ബേബി അലക്സ്, ജിജോ ജോസഫ് എന്നിവർ ആശംസ അർപ്പിച്ചു.
Advertisements


