പാലാ : നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ്. സ്വതന്ത്ര കൂട്ടായ്മയ്ക്കെതിരെ പ്രമേയം പാസാക്കി കോൺഗ്രസ്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൂടിയ ശേഷമാണ് പിന്തുണ പിൻവലിച്ചത്. ഇന്നലെ കൗൺസിലർമാർ പാർലമെൻററി പാർട്ടിയോഗം കൂടി പിന്തുണ പിൻവലിച്ചിരുന്നു. ഈ തീരുമാനം പല മണ്ഡലം കോൺഗ്രസ് നേതൃത്വം അംഗീകരിച്ചു. കോൺഗ്രസിനെ അപമാനിക്കുന്ന നടപടികൾ സ്വതന്ത്ര കൂട്ടായ്മയുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇത് അംഗീകരിക്കാൻ ആവില്ലെന്ന് മണ്ഡലം കമ്മിറ്റി പ്രമേയത്തിൽ അറിയിച്ചു.
Advertisements


