ബോളിവുഡ് സൂപ്പർ താരം ആമീർ ഖാനും ഗൗരി സ്പ്രാട്ടും വിവാഹിതരായി

മുംബൈ : ബോളിവുഡ് താരം ആമീർ ഖാനും ഗൗരി സ്പ്രാട്ടും വിവാഹിതരായി. മുംബയിലെ ബാന്ദ്രയിലുള്ള ആമീർ ഖാന്റെ ഔദ്യോഗിക വസതിയിലായിരുന്നുസ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള ആമീറിൻ്റെ മൂന്നാം വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 150-ഓളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Advertisements

ആമീറിന്റെ ആദ്യ വിവാഹങ്ങളിലെ മക്കളായ ഇറയും, ജുനൈദും, ആസാദും ഗൗരിയുടെ ആദ്യ വിവാഹത്തിലെ മകനും ഒപ്പമുണ്ടായിരുന്നു. 25 വർഷമായി തങ്ങൾ സുഹൃത്തുക്കളാണെന്നും എന്നാൽ രണ്ട് വർഷം മുമ്പാണ് ഡേറ്റിംഗ് ആരംഭിച്ചതെന്നും ഒരു വ‌ർഷത്തിലേറെയായി ഒരുമിച്ചാണ് താമസമെന്നും ഇരുവരും മുമ്പ് പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബംഗളൂരു സ്വദേശിയായ ഗൗരി സലൂൺ ഉടമയാണ്. നിലവിൽ ആമീറിന്റെ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി പ്രവർത്തിക്കുകയാണ് ഇവർ. ആമീറിൻ്റെ ആദ്യ വിവാഹം 1986 – ൽ റീന ദത്തുമായിരുന്നു. റീനയുമായുള്ള ബന്ധത്തിൽ ജുനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്. പിന്നീട് 2005ല്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ആസാദ് റാവു ഖാന്‍ ആണ് ഈ ബന്ധത്തിലുള്ള മകൻ.

മുൻഭാര്യമാരായ റീന ദത്തയും കിരൺ റാവുമായി ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആമീറിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയാറുമുണ്ട്.

Hot Topics

Related Articles