പ്രശസ്ത യൂട്യൂബർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു

പാലക്കാട്: പ്രശസ്ത യൂട്യൂബ് വ്ലോഗേഴ്സ് ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം അപകടത്തില്‍പ്പെട്ടു. ചെർപ്പുളശ്ശേരി – പെരിന്തല്‍മണ്ണ റൂട്ടില്‍ ആലി കുളത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിന്‍റെയും ലിബിന്‍റെയും കാർ, എതിർ ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വ്ലോഗ്ർമാർ ഉള്‍പ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ തെന്നിയാവാം അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles