തിരുവനന്തപുരം: പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കുറുംപന സ്വദേശി സെല്‍വകുമാറി (33) നെയാണ് പോക്സോ കേസില്‍ ശിക്ഷിച്ചത്. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ കരുങ്കല്‍ പൊലീസ് 2017ലാണ് സെല്‍വകുമാറിനെ അറസ്റ്റ് ചെയ്തത്. നാഗർകോവില്‍ പോക്സോ കോടതിയില്‍ നടന്നുവന്ന ഈ കേസിന്റെ വിചാരണക്കൊടുവില്‍, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജഡ്ജി 20 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു.
കോടതി നടപടികളിലും സാക്ഷിവിസ്താരത്തിലും മികച്ച രീതിയില്‍ പ്രവർത്തിച്ച് പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ കാരണക്കാരായ അന്വേഷണ ഉദ്യോഗസ്ഥർ, പബ്ലിക് പ്രോസിക്യൂട്ടർ, കോർട്ട് കോണ്‍സ്റ്റബിള്‍ എന്നിവരെയും കേസിന്റെ കോടതി നടപടികള്‍ കൃത്യമായി നിരീക്ഷിച്ച കുളച്ചല്‍ സബ് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, കരുങ്കല്‍ പൊലീസ് ഇൻസ്പെക്ടർ എന്നിവരെയും ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. സ്റ്റാലിൻ അഭിനന്ദിച്ചു.


