പല്ലശ്ശനയിലെ ‘തലയിടി’; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

പാലക്കാട്: പല്ലശ്ശനയിൽ നവദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ . സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിനോട് വനിതാ കമ്മീഷൻ നിർദേശിച്ചു.

Advertisements

വിവാഹശേഷം ​ഗൃഹപ്രവേശനം നടക്കുന്ന സമയത്താണ് നവദമ്പതിമാരായ സച്ചിന്റെയും സജ്ലയുടെയും തല കൂട്ടിമുട്ടിച്ചത് പിറകിൽ നിന്ന അയൽവാസിയായിരുന്നു. പെട്ടെന്നുണ്ടായ കൂട്ടിയിടിക്കലിൽ ദമ്പതികളും പകച്ചു പോയി. വേദനകൊണ്ട് കരഞ്ഞാണ് വധു വരന്റെ വീട്ടിലേക്ക് കയറിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതോടെയാണ് ഇത് വാർത്തയായത്. തന്റെ നാട്ടിൽ ഇത്തരമൊരു ആചാരം ഇതുവരെ കണ്ടിട്ടില്ലെന്നാണ് വരൻ സച്ചിൻ പറഞ്ഞത്.അപ്രതീക്ഷിതമായ ഇടിയിൽ വേദനകൊണ്ട് പുളഞ്ഞുപോയെന്നും അല്ലെങ്കിൽ കൃത്യം ചെയ്തയാൾക്ക് താൻ തന്നെ മറുപടി കൊടുത്തേനെയെന്ന് സജ്ലയും പറഞ്ഞു. ഇത്തരമൊരു സംഭവം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും സജ്ല പറഞ്ഞു.

പാലക്കാട് ഇത്തരമൊരു ആചാരം ഇല്ലെന്ന് ഒരു വിഭാ​ഗം പറയുമ്പോൾ മറുവിഭാ​ഗം പറയുന്നത് ആചാരംഉണ്ടെന്നാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.