പള്ളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു ; ഒന്നാം സ്ഥാനം കുറിച്ചി ഗ്രാമ പഞ്ചായത്തിന് 

വടവാതൂർ: പള്ളം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ബ്ലോക്ക്തല കേരളോത്സവം സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിലും ജവഹർ നവോദയ വിദ്യാലയ മൈതാനത്തുമായി നടന്ന മത്സരങ്ങളിൽ ബ്ലോക്ക് പരിധിയിലുള്ള 5 ഗ്രാമപഞ്ചായത്തുകളിൽ നിന്നും പ്രാഥമിക മത്സരങ്ങളിൽ ജയിച്ചു വന്നവരാണ് പങ്കെടുത്തത്. ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, തുടങ്ങിയ ഗെയിംസ് പരിപാടികളും അട്ലെറ്റിക്സ്, ജംമ്പ്, ത്രോ,  ഇനങ്ങൾ ഉൾപ്പെട്ട മറ്റിനങ്ങളും കായിക മത്സരത്തിന്റെ ഭാഗമായി നടന്നു. 

Advertisements

ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന കലാമത്സരങ്ങളിൽ നൃത്ത ഇനങ്ങൾ ഗാനയിനങ്ങൾ ചിത്രരചന,തുടങ്ങിയ വിവിധയിനങ്ങളിൽ മത്സരങ്ങൾ നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസർ.ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ദേശീയ ഫിലിം അവാർഡിൽ ശബ്ദമിശ്രണത്തിന് ദേശീയ അവാർഡ് നേടിയ സിജോയ് ജോസഫ് മുഖ്യാഥിതി ആയിരുന്നു. ഗ്രാമീണ മേഖലയിൽ നിന്നുള്ള  വിവിധ രംഗങ്ങളിൽ പ്രശസ്തരായ പന്ത്രണ്ട് പ്രതിഭകളെ സമാപനയോഗത്തിൽ ആദരിച്ചു.ദേശീയ ഫിലിം അവാർഡ് ജേതാവ് സിജോയ് ജോസഫ്, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സോമൻകുട്ടി വി റ്റി എന്നിവർ സംയുക്തമായി സമ്മാനദാനം നിർവഹിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  രജനി അനിൽ,ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ധനുജ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് പുതുമന, ഷീലമ്മ ജോസഫ്, ലിസമ്മ ബേബി, ദീപ ജീസസ്, സുനിൽകുമാർ ഇ ആർ, സിബിജോൺ, വിജയപുരം ഗ്രാമപഞ്ചായത്ത് അംഗം ലിബി ജോസ് ഫിലിപ്പ് തുടങ്ങിയവർ സമാപനയോഗത്തിൽ സന്നിഹിതരായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉത്തമൻ ബി കൃതജ്ഞത പറഞ്ഞു. കലാകായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പഞ്ചായത്തിനുള്ള സമ്മാനം കുറിച്ചി ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനം പുതുപ്പള്ളി ഗ്രാമപഞ്ചായത്തും ഏറ്റുവാങ്ങി.

Hot Topics

Related Articles