കോട്ടയം പാമ്പാടിയിൽ പതിനാലുകാരി പൂർണ ഗർഭിണിയായ സംഭവം;  പ്രതി മീനിടം സ്വദേശിയായ 25കാരൻ അറസ്റ്റിൽ

കോട്ടയം: പാമ്പാടിയിൽ പതിനാലുകാരി പൂർണ ഗർഭിണിയായ സംഭവത്തിൽ പാമ്പാടി പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട മീനടം സ്വദേശിയായി 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ബന്ധുവാണ് ഇയാൾ.  വയർ വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന്, കുട്ടിയെ സ്‌കാനിംങ് അടക്കമുള്ള പരിശോധനകൾക്കും പ്രഥമ ശുശ്രൂഷകൾക്കും വിധേയയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. പാമ്പാടി സ്വദേശിനിയായ 14 കാരിയാണ് ഇന്ന് ഉച്ചയോടെ വയർ വേദനയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. കടുത്ത വയർവേദനയാണ് എന്ന് കുട്ടി അറിയിച്ചതോടെ ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണ് എന്നു കണ്ടെത്തിയത്. തുടർന്ന്, ഇവർ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു അയച്ച ശേഷം, വിവരം പാമ്പാടി പൊലീസിനു കൈമാറി. പാമ്പാടി പൊലീസ് തുടർന്ന് കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് വിവരം ചോദിച്ചറിഞ്ഞു. തുടർന്ന്, കുട്ടിയുടെ ബന്ധു തന്നെയാണ് കേസിലെ പ്രതിയെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പാമ്പാടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധന പൂർത്തിയാക്കി പ്രതിയെ റിമാൻഡ് ചെയ്യും. 

Advertisements

Hot Topics

Related Articles