പാമ്പാടി അറയ്ക്കൽ കൊട്ടാരം ദേവീക്ഷേത്രഭരണസമിതിയുടെ കാഥിക ശ്രേഷ്ഠ പുരസ്കാരം കാഥികൻ വിനോദ് ചമ്പക്കരയ്ക്ക്

പാമ്പാടി : അറയ്ക്കൽ കൊട്ടാരം ദേവീക്ഷേത്രഭരണസമിതി ഏർപ്പെടുത്തിയ കാഥിക ശ്രേഷ്ഠ പുരസ്കാരം, കാഥികൻ വിനോദ് ചമ്പക്കരയ്ക്ക് സമ്മാനിച്ചു.
സമിതി പ്രസിഡണ്ട് കെ.ശ്രീകുമാറിന് റ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ച് കലാകായിക സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ചവരേയും എസ് എസ് എൽ സി പരീക്ഷകളിൽ എ പ്ളസ് നേടിയ കുട്ടികളേയും അനുമോദിച്ചു. പത്രപ്രവർത്തന രംഗത്ത് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ട കെ. ഡി .ഹരികുമാർ, ആയോധന കലാവിദഗ്ദ്ധൻ ഹരി ആശാൻ എന്നിവർക്ക് ഉപഹാരങ്ങൾ നല്കി ആദരിച്ചു.സർവ്വ ശ്രീ.കെ.ആർ.രാജൻ സെക്രട്ടറി കെ.ശശികുമാർ ,ട്രഷറർ വി.ഇ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles