കോട്ടയം : കലുങ്കിൽ കുരുങ്ങി കെ.കെ റോഡ്. പാമ്പാടി വെള്ളൂരിലെ കലുങ്ക് നിർമ്മാണമാണ് കെ.കെ റോഡിനെ കുരുക്കിലാക്കിയിരിക്കുന്നത്. കെ.കെ റോഡിൽ കൊല്ലം – തേനി ദേശീയ പാതയിൽ വെള്ളൂർ ഭാഗത്താണ് കലുങ്ക് നിർമ്മാണം നടക്കുന്നത്. ഈ ഭാഗത്ത് കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കലുങ്ക് നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നതിനാലാണ് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ദേശീയ പാതയിലൂടെ ദീർഘ ദൂര യാത്രകൾക്ക് അടക്കം എത്തുന്ന ആളുകളെ ഈ കുരുക്ക് സാരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീളുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
Advertisements