കോട്ടയം പനച്ചിക്കാട് മാളിയക്കടവ് പാലത്തിനു സമീപം വെള്ളത്തിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം : പനച്ചിക്കാട് മാളിയക്കടവ് പാലത്തിന് സമീപം വെള്ളത്തിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മാളിയേക്കടവ് പടിയിറക്കടവ് തേവർക്കുന്നേൽ സദാനന്ദനാണ് മരിച്ചത്. താറാവ് കർഷകനായ സദാനന്ദൻ രാവിലെ കഴിക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഇയാളെ കാണാതായതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളുടെ വള്ളവും മൊബൈൽ ഫോണും പാലത്തിനു സമീപത്ത് നിന്നും കണ്ടെത്തി. ചങ്ങനാശ്ശേരി അഗ്നിരക്ഷാ സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ, ചിങ്ങവനം സ്റ്റേഷൻ ഓഫീസർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിൽ നടന്നത്.

Advertisements

Hot Topics

Related Articles