കോട്ടയം: എസ്.പി.സി.എസ് പ്രസിദ്ധീകരിക്കുന്ന പാർവതി ത്രിവേണിയുടെ പുസ്തകം പുകച്ചുരുൾ ഇന്ന് പ്രകാശനം ചെയ്യും. ഇന്ന് വൈകിട്ട് മൂന്നിന് അക്ഷര മ്യൂസിയത്തിൽ മുൻ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനവും പുസ്തക പ്രകാശനവും നടത്തും. അഡ്വ.കെ അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങും. സാഹിത്യ പ്രസാദക സഹകരണ സംഘം ഭരണസമിതി അംഗം ഡോ.എംജി ബാബുജി പുസ്തക പരിചയം നടത്തും. പി.രാഘവൻ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ ബി.ശശികുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും. കഥാകൃത്ത് സി.പി ബിജു, ബസേലിയസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ.തോമസ് കുരുവിള , ബി.ആനന്ദക്കുട്ടൻ എന്നിവർ ആശംസകൾ അർപ്പിക്കും. ഗ്രന്ഥകാരി പാർവതി ത്രിവേണി മറുപടി പറയും.
Advertisements


