തട്ട-പത്തനംതിട്ട റോഡിൽ പോത്രാടിനു സമീപം അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അടൂർ :തട്ട-പത്തനംതിട്ട റോഡിൽ പോത്രാടിനു സമീപം അജ്ഞാത വാഹനം ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Advertisements

പന്തളം തെക്കേക്കര പാറക്കര കൊല്ലംപറമ്പിൽ കെ.ബി. ബെന്നി(52) ആണ് മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ ഡ്രൈവറായിരുന്നു.

ബെന്നിയെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയതായി പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തു വച്ചുതന്നെ ബെന്നി മരിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് അപകടം നടന്നതെന്ന് സംശയിക്കുന്നു.
ബെന്നി തട്ടഭാഗത്തേക്ക് പോകുകയായിരുന്നു.

മന്ത്രി റോഷി അഗസ്റ്റിൻ സഞ്ചരിച്ച വാഹനത്തിന് അടൂർ ഭാഗത്തേക്ക് പൈലറ്റ് പോയ പോലീസ് ജീപ്പിലാണ് റോഡരികിൽ കിടന്ന ബെന്നിയെ അടൂർ ഗവ.ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

റോഷി അഗസ്റ്റിൻ്റെ നിർദേശപ്രകാരമായിന്നു രക്ഷാ പ്രവർത്തനം.

Hot Topics

Related Articles