പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് : മായ അനിൽകുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി മായ അനിൽകുമാർ ചുമതലയേറ്റു. പുളിക്കീഴ് ഡിവിഷനിൽ നിന്നുള്ള അംഗമായ മായ അനിൽകുമാർ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ
പഞ്ചായത്ത് അംഗം സാറാ തോമസ് പേര് നിർദേശിക്കുകയും രാജി പി രാജപ്പൻ പിൻതാങ്ങുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ സത്യവാചകം ചൊല്ലി കൊടുത്തു.
ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടി നടന്നത്. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, എഡിഎം ബി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്. നൈസാം, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles