മറ്റൊരു ബ്രഹ്മപുരമാകാതെ വടവാതൂർ ഡംപിംങ്ങ് യാർഡിന് ശാപമോക്ഷം ;മാലിന്യങ്ങൾ തരംതിരിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തികൾക്ക് തുടക്കമായി

കോട്ടയം : വടവാതൂർ ഡംപിംങ്ങ് യാർഡിലെ മാലിന്യങ്ങൾ തരംതിരിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തികൾക്ക് തുടക്കമായി.

കോട്ടയം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള പദ്ധതി പ്രവൃത്തികൾക്ക് കോട്ടയം ജില്ല കളക്ടർ പി.കെ ജയശ്രീയും, കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനും, വിജയപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി.റ്റി.സോമൻകുട്ടിയും ചേർന്ന് തുടക്കം കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനപ്രതിനിധികളും സമരസമിതിയുടെയും ആക്ഷൻ കൗൺസിലിൻ്റെയും, ജില്ലാ ശുചിത്വ മിഷൻ്റെയും പ്രതിനിധികളും പങ്കെടുത്തു.

കോട്ടയം നഗരസഭയിൽ നിന്ന് ടെണ്ടർ ഏറ്റെടുത്ത എം സി കെ കുട്ടി എഞ്ചീനീയറിംങ് പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന മാലിന്യ സംസ്ക്കരണ കമ്പനി 8000 ക്യൂബിക് മീറ്റർ മാലിന്യമാണ് ബയോ മൈനിംങ് നടത്തി സംസ്ക്കരിച്ചു നീക്കം ചെയ്യുക.

പുനരുൽപ്പാദനത്തിന് പറ്റുന്നവയും, പ്ലാസ്റ്റിക്കും വേർതിരിച്ചാണ് പ്രദേശത്തു നിന്നും നീക്കുക.

15 മുതൽ 20 ദിവസം കൊണ്ട് നടപടികൾ പൂർത്തീകരിക്കുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്.

Hot Topics

Related Articles