പുതിയ പ്രമോഷണല്‍ വീഡിയോ സോംഗുമായി ടീം ‘പത്ത് തല’…ചിമ്പുവിന്റെ പുതിയ ചിത്രത്തിലെ ഗാനം കാണാം

ചിമ്പുവിന്റെ ഏറ്റവും പുതിയ ചിത്രം ‘പത്ത് തല’ യിലെ പ്രമോഷണല്‍ സോംഗ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. എ ആര്‍ റഹ്‍മാന്റെ സംഗീതത്തില്‍ മകൻ എ ആര്‍ അമീനും ശക്തിശ്രീ ഗോപാലനും പാടിയ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ഒബേലി എൻ കൃഷ്‍ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ മാര്‍ച്ച് 30ന് റിലീസ് ചെയ്യും.

Advertisements

എ ആര്‍ റഹ്‍മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവര്‍ കഥാപാത്രങ്ങളായി എത്തുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്ന് റിപ്പോർട്ട് ഉണ്ട്. ചിമ്പു നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം ‘വെന്ത് തനിന്തതു കാടാ’ണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്‍തത്.

Hot Topics

Related Articles