പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് താഴ്ന്നു: എറണാകുളത്ത് ആശങ്ക ഒഴിയുന്നു

കൊച്ചി:രണ്ടുദിവസമായി ജില്ലയിൽ തിമിർത്തു പെയ്ത മഴയ്ക്ക് ശമനം. ഇന്നലെ പകൽ മഴയൊഴിഞ്ഞു നിന്നതോടെ ജില്ലയിലെ അണക്കെട്ടുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്നു. ആലുവാ മണപ്പുറത്തും വെള്ളമിറങ്ങി. നഗരത്തിലൊരിടത്തും വെള്ളക്കെട്ടില്ല. മൂവാറ്റുപുഴയാറിലെയും പെരിയാറിലെയും ജലനിരപ്പും താഴ്ന്ന നിലയിലാണ്.മഴ കാര്യമായ നാശംവിതച്ച കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലും കാര്യമായ പ്രശ്‌നങ്ങളില്ല.

Advertisements

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. വിവിധ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങി. സ്ഥിതി തൃപ്തികരം നിലവിലെ സ്ഥിതി തൃപ്തികരമാണെന്ന് കളക്ടർ ഡോ. രേണുരാജ് അറിയിച്ചു. മുവാറ്റുപുഴ, പെരിയാർ നദികളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും കളക്ടർ പറഞ്ഞു. എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

Hot Topics

Related Articles