നടത്തിയത് മേജർ ശാസ്ത്രക്രിയ; രണ്ടാം നാൾ പുഷ്പം പോലെ പുറത്ത് കറങ്ങി മണിക്കുട്ടി

ഏറ്റുമാനൂർ : തുടർച്ചയായ പ്രസവം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കാരണം കെഎസ്ഇബി ജീവനക്കാരുടെ സംരക്ഷണത്തിൽ കഴിയുന്ന മണിക്കുട്ടി എന്ന വളർത്തുനായയെ കഴിഞ്ഞ ദിവസം മേജർ ശാസ്ത്രക്രിയയ്ക്ക് വിദേയയാക്കി. കഴിഞ്ഞ ശനിയാഴ്ച ആണ് ഏറ്റുമാനൂർ കെഎസ്ഇബി ജീവനക്കാരുടെ സംരക്ഷണത്തിൽ കഴിയുന്ന മണിക്കുട്ടിയെ വന്ധ്യംകരണ ശാസ്ത്ര ക്രിയ ചെയ്യുവാൻ ഏറ്റുമാനൂർ മൃഗാശുപത്രിയിൽ എത്തിച്ചത്. ശാസ്ത്ര ക്രിയ്ക്ക് ശേഷം നിരീക്ഷണത്തിനായി കൂട്ടിനുള്ളിൽ ഇട്ടെങ്കിലും അങ്ങനെ ഒരു ശീലം ഇല്ലാത്തതിനാൽ ബോധം തെളിഞ്ഞപ്പോൾ മണിക്കുട്ടി ആകെ അസസ്ഥത കാണിക്കുവാൻ തുടങ്ങി. അതിനാൽ അന്ന് രാത്രി തന്നെ അവളെ തുറന്നു വിട്ടു. ഇപ്പോൾ സന്തോഷവതിയായി ഇരിക്കുന്നു.

Hot Topics

Related Articles