പി ജി എം നായർ കാരിക്കോടിന് ഡൽഹി വൈക്കം സംഗമത്തിൻ്റെ ആദരം

വൈക്കം: വൈക്കം നഗരത്തിലെ ആദ്യ കോളേജ് സ്ഥാപിക്കുവാൻ മുൻകൈയെടുക്കുകയും മികച്ച നിലയിൽ കോളേജിൻ്റെ പ്രവർത്തനങ്ങൾ നടത്തുവാൻ നേതൃത്വം നൽകുകയും ചെയ്യുന്ന ശ്രീമഹാദേവ കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോടിനെ ഡൽഹി വൈക്കം സംഗമം ആദരിച്ചു. ഡൽഹി കാനിംഗ് റോഡ് കേരള സ്ക്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ച് ഭാരവാഹികളായ  സി ജെ മാത്യുവും  അജി മേടയിലും ചേർന്ന് പൊന്നാട അണിയിച്ചു.

Advertisements

മുന്നൂറിലേറെ വരുന്ന  കുടുംബങ്ങൾ ഉൾപ്പെടുന്നതാണ്  ഡൽഹിയിലെ വൈക്കം സ്വദേശികളുടെ ഈ സംഘടന 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ചരിത്ര പ്രധാനമായ വൈക്കത്തിൻ്റെ വിദ്യാഭ്യാസ മേഖലയിലെ നാഴികകല്ലാണ് ശ്രീ മഹാദേവ കോളേജെന്ന് സംഗമം അഭിപ്രായപ്പെട്ടു. ഭാരവാഹികളായ സുരേഷ് നായർ, സജി പി രാജ്, ജയകൃഷ്ണൻ, വിജയകുമാർ, ടി ഒ തോമസ്, പ്രകാശ് എന്നിവർ  പങ്കെടുത്തു. പി ജി എം നായർ മറുപടി പ്രസംഗം നടത്തി.

Hot Topics

Related Articles