ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 32 ഗ്രാമപഞ്ചായത്തുകളുടെയും ആറു നഗരസഭകളുടെയും പ്രവര്‍ത്തനങ്ങളും പമ്പയിലെ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നാളെ വിലയിരുത്തും. പമ്പയിലെ പ്രവര്‍ത്തനങ്ങള്‍ ഇന്നു രാവിലെ 10ന് മന്ത്രി നേരിട്ടു പരിശോധിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് 38 തദ്ദേശ സ്വയംഭരണ സ്ഥാപനതല പ്രവര്‍ത്തനങ്ങളുടെയും അവലോകനം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തും. ശബരിമല തീര്‍ഥാടന മുന്നൊരുക്കം നടത്തുന്നതിന് 32 ഗ്രാമപഞ്ചായത്തുകള്‍ക്കായി 2.31 കോടി രൂപയും ആറു നഗരസഭകള്‍ക്കായി 1.05 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അനുവദിച്ച ധനസഹായത്തിന്റെ വിവരം: ഗ്രാമപഞ്ചായത്ത്, അനുവദിച്ച തുക എന്ന ക്രമത്തില്‍. പത്തനംതിട്ട ജില്ല- കുളനട- 10.84 ലക്ഷം. റാന്നി പെരുനാട്-23.57 ലക്ഷം. അയിരൂര്‍-4.57 ലക്ഷം. റാന്നി-4.71 ലക്ഷം. റാന്നി അങ്ങാടി- 2.36 ലക്ഷം. റാന്നി പഴവങ്ങാടി- 2.24 ലക്ഷം. ചെറുകോല്‍-5.19 ലക്ഷം. വടശേരിക്കര-8.46 ലക്ഷം. നാറാണമൂഴി- 2.59 ലക്ഷം. സീതത്തോട്- 7.07 ലക്ഷം. ചിറ്റാര്‍-9.43 ലക്ഷം. കോന്നി- 7.76 ലക്ഷം. ആറന്മുള- 2.59 ലക്ഷം. കോഴഞ്ചേരി-2.36 ലക്ഷം. മെഴുവേലി- 9.43 ലക്ഷം. മല്ലപ്പുഴശേരി- 4.71 ലക്ഷം. ഓമല്ലൂര്‍-1.21 ലക്ഷം. കോട്ടയം ജില്ല- എരുമേലി-37.7 ലക്ഷം. കോരുത്തോട്-6.13 ലക്ഷം. മുണ്ടക്കയം-1.41 ലക്ഷം. മുത്തോലി- 7.07 ലക്ഷം. എലിക്കുളം- 2.83 ലക്ഷം. കാഞ്ഞിരപ്പള്ളി- 4.71 ലക്ഷം. ചിറക്കടവ്- 2.36 ലക്ഷം. പാറത്തോട്- 14.14 ലക്ഷം. മണിമല-11.79 ലക്ഷം. ഇടക്കി ജില്ല-പെരുവന്താനം- 6.6 ലക്ഷം. പീരുമേട്-5.39 ലക്ഷം. വണ്ടിപ്പെരിയാര്‍-7.07 ലക്ഷം. കുമളി- 9.43 ലക്ഷം. കരുണാപുരം- 1.06 ലക്ഷം. ഏലപ്പാറ- 4.22 ലക്ഷം. നഗരസഭ, അനുവദിച്ച തുക എന്ന ക്രമത്തില്‍: ചെങ്ങന്നൂര്‍-25 ലക്ഷം. പത്തനംതിട്ട-30 ലക്ഷം. തിരുവല്ല- 10 ലക്ഷം. ഏറ്റുമാനൂര്‍- 10 ലക്ഷം. പാലാ-10 ലക്ഷം. പന്തളം-20 ലക്ഷം.
ശബരിമല തീര്‍ഥാടനം; തദ്ദേശ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും: മന്ത്രി എം ബി രാജേഷ്
Advertisements