പത്തനംതിട്ട : പിണറായി വിജയന്റെ ദുർഭരണത്തിൽ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലായതായി കെ പി സി സി മെമ്പർ പി മോഹൻരാജ് പറഞ്ഞു. സപ്ലൈകോ , ത്രിവേണി എന്നിവ വഴി സർക്കാർ നൽകുന്ന ഭക്ഷ്യ വസ്തുക്കളുടെ സബ്സിഡി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പഴയ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപമുള്ള സപ്ലൈകൊ യിക്ക് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം.
ഓണക്കാലത്ത് പോലും സാധനം ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഡി സി സി ഭാരവാഹികളായ എ സുരേഷ് കുമാർ , കെ ജാസിം കുട്ടി . റോഷൻ നായർ, സിന്ധു അനിൽ , രജനി പ്രദീപ്, അബ്ദുൾ കലാം ആസാദ്, സജി കെ സൈമൺ , അഷറഫ് അപ്പാക്കുട്ടി, റോസ്സിലിൻ സന്തോഷ്, സി കെ അർജുനൻ , ആൻസി തോമസ്, എസ് അഫ്സൽ, സജിനി മോഹൻ , അഖിൽ അഴൂർ, ജോസ് കൊടുന്തറ,ഷാനവാസ് പെരിങ്ങമല, അശോകൻ പത്തനംതിട്ട , സുബൈർ പത്തനംതിട്ട , അനിൽ കുമാർ , കെ കുട്ടപ്പൻ , രാജു വടക്കേ ചരിവിൽ , മഹാദേവൻ പിള്ള എന്നിവർ സംസാരിച്ചു.