വാകേഴ്സ്  ക്ലബ്ബിൻ്റെ ആറാമത് വാർഷിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും

ഈരാറ്റുപേട്ട ; വാകേഴ്സ് ആർട്സ്&സ്പോർട്സ് ക്ലബ്ബിൻ്റെ ആറാമത് വാർഷിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഓഗസ്റ്റ് 15 വൈകുന്നേരം 5.30 ന് ഈരാറ്റുപേട്ട ചേന്നാട് കവലയിൽ നടക്കും.മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.ആൻ്റോ ആൻ്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ വാകേഴ്സ് വോളി ലോഗോ പ്രകാശനം ചെയ്യും. നഗര സഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും.രാത്രി 8.30 മുതൽ പറുദീസ കമ്മ്യൂണിക്കേഷൻ മ്യുസിക്കൽ ബാൻഡ് അവതരിപ്പിക്കുന്ന ഇശൽ വിരുന്ന് ഉണ്ടായിരിക്കും.

Hot Topics

Related Articles