യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ രണ്ട് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭിച്ചു; അടുത്തദിവസം പുറത്തുവിടുമെന്ന് കെ.ടി.ജലീൽ എം എൽ എ

മലപ്പുറം :യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ രണ്ട് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ടെന്നും അടുത്തദിവസം അവ പുറത്തുവിടുമെന്നും സിപിഐ(എം) എം.എൽ.എ കെ.ടി. ജലീൽ അറിയിച്ചു. മലപ്പുറത്ത് നടത്തിയ സീതാറാം യെച്ചൂരി അനുസ്മരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കടലാസ് കമ്പനികൾ രൂപവൽക്കരിച്ച ഹവാലയും റിവേഴ്സ് ഹവാലയുമാണ് നടത്തുന്നതെന്ന സംശയം ബലപ്പെടുകയാണെന്ന് ജലീൽ ആരോപിച്ചു.

Advertisements

“സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ലീഗിനെതിരെ മതസംഘടനകൾ തന്നെ ഉപദേശം നൽകേണ്ടി വരുന്നു. മുസ്ലിം ലീഗ് നേതാക്കൾ സ്വന്തം പ്രവർത്തകരെയാണ് വഞ്ചിക്കുന്നത്. വ്യാജ കമ്പനികൾ രൂപവൽക്കരിച്ച് നിക്ഷേപം സ്വീകരിച്ച് പ്രവർത്തകരെ കബളിപ്പിക്കുന്ന രീതിയാണ് നടക്കുന്നത്,” ജലീൽ പറഞ്ഞു.പരാതിയുമായി എത്തുന്ന പ്രവർത്തകരെ ഭീഷണിപ്പെടുത്തി തിരികെ അയയ്ക്കുന്നതായും അദ്ദേഹം ആരോപിച്ചു. പാണക്കാട് കുടുംബത്തെ ഉപയോഗിച്ചാണ് ഒരു വിഭാഗം നേതാക്കൾ പണം സമ്പാദിക്കുന്നതെന്നും, ഇത്തരം ‘കറക്കു കമ്പനികളുടെ’ ചെയർമാൻ സ്ഥാനങ്ങളിൽ നിന്ന് പാണക്കാട് കുടുംബാംഗങ്ങൾ രാജിവെക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.

Hot Topics

Related Articles