കാഞ്ഞിരപ്പള്ളി: കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യ വര്‍ധിത വസ്തുക്കളുടെ നിര്‍മ്മാണത്തിലൂടെ കര്‍ഷകന്റെ കാര്‍ഷിക വരുമാനവും തൊഴിലവസരവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ നബാര്‍ഡിന്റെയും പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ 2021-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫെര്‍ട്ടിലാന്‍ഡ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പൈനാപ്പിള്‍ പള്‍പ്പിംങ് യൂണിറ്റ് ഉദ്ഘാടനവും, വാര്‍ഷിക പൊതു സമ്മേളനവും സെപ്റ്റംബര്‍ 4-ാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചോറ്റിയിലുള്ള കമ്പനിയുടെ ഫാക്ടറി കോമ്പൗണ്ടില്‍ വച്ച് നടക്കും.
കമ്പനിയുടെ ചെയര്‍മാന്‍ എം.ജെ. തോമസ് മഞ്ഞനാനിക്കലിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനവും ഫാക്ടറിയുടെ ഉദ്ഘാടനവും ആന്റോ ആന്റണി എം.പി. നിര്‍വ്വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയതായി സ്ഥാപിച്ച മിഷനറിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം അഡ്വ. സെബാസ്റ്റിയന്‍ കുളത്തൂങ്കല്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡ് മെമ്പര്‍ ജോജി വാളിപ്ലാക്കല്‍ സ്വാഗതവും നബാര്‍ഡ് കോട്ടയത്തിന്റെ മാനേജര്‍ റെജി വര്‍ഗീസ് മുഖ്യപ്രഭാഷണവും നടത്തും.
യോഗത്തില്‍ പി.ഡി.എസ്. ഡയറക്ടര്‍ ഫാ. ജിന്‍സണ്‍ കുന്നത്തുപുരയിടം, എം.ഡി.എസ്. ഡയറക്ടര്‍ റവ.ഫാ. തോമസ് മറ്റമുണ്ടയില്‍, പി.ഡി.എസ്. പ്രോഗ്രാം ഡയറക്ടര്‍ സിബി ജോസഫ്, താലൂക്ക് വ്യവസായ ഓഫീസര്‍ അനീഷ് മാനുവല്‍, പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാല്‍, കൃഷിവകുപ്പ് ഡയറക്ടര്‍ നിഷാ മാമന്‍, പാറത്തോട് കൃഷി ഓഫീസര്‍ എല്‍സ രമ്യ രാജേഷ്,ബ്ലോക്ക് പഞ്ചായത്ത്‌മെമ്പര്‍ അഡ്വക്കേറ്റ് സാജര്‍ കുന്നത്ത്, വാര്‍ഡ് മെമ്പര്‍ ഡയസ് കോക്കാട്ട്, പി.ഡി.എസ്. പ്രതിനിധികളായ സബിന്‍ ജോസ്, സെബിന്‍ മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കമ്പനിയുടെ സി.ഇ.ഒ. ആല്‍ബി ടോം തോക്കനാട് റിപ്പോര്‍ട്ടും കൃതജ്ഞതയും അർപ്പിക്കും.
നിലവില്‍ 700ല്‍ അധികം കര്‍ഷകര്‍ ഓഹരി ഉടമകളായി പ്രവര്‍ത്തനം നടത്തുന്ന കമ്പനിയില്‍ പ്രതിദിനം 3000 കിലോ പൈനാപ്പിള്‍ പള്‍പ്പ് നിര്‍മ്മിക്കുവാന്‍ ശേഷിയുണ്ട് കമ്പനിയുടെ രണ്ടാംഘട്ട പ്രവര്‍ത്തന വിപുലീകരണത്തിനായി കര്‍ഷകര്‍ക്ക് ആവശ്യമായ വളം കീടനാശിനികള്‍ കാര്‍ഷിക ഉപകരണങ്ങള്‍ കൃഷിയിലെ നൂതനമായ കൃഷി രീതികള്‍ സെമിനാറുകള്‍ എന്നിവയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നു. സമ്മേളനത്തോടനുബന്ധിച്ച് കഴിഞ്ഞവര്‍ഷം കമ്പനിക്ക് ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ നല്‍കിയ അഞ്ച് കര്‍ഷകരായ ഫിലിപ് ജോസഫ് മാണാക്കുഴിയില്‍, മാത്യു ജോയി പുതുപ്പറമ്പില്‍, മാര്‍ക്കോസ് എരുത്തിക്കല്‍, സണ്ണി കാരന്താനം, ജയിംസ് പേരുംകുഴിയില്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും.
കമ്പനിയുടെ ഓഹരി ഉടമകളായ 10 സ്ത്രീകള്‍ക്ക് കമ്പനിയില്‍ നേരിട്ടും അഞ്ച് പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ പൈനാപ്പിള്‍ കൃഷിക്കാര്‍ക്ക് ഏറെ സഹായകരമാകും ഈ ഫാക്ടറി. 9 പേര്‍ അടങ്ങുന്ന ഡയറക്ടര്‍ബോര്‍ഡ് ആണ് കമ്പനിയുടെ ഭരണം നടത്തുന്നത്. എം.ജെ. തോമസ് മഞ്ഞനാനിക്കല്‍ ചെയര്‍മാന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ജയ്‌സണ്‍ തടത്തില്‍, ജെയിംസ് പി.ജെ., ബിനോയി പുരയിടത്തില്‍, സുനില്‍ കൊല്ലംകുളം, ജോളി വാളിപ്ലാക്കല്‍, പി. സുരേന്ദ്രന്‍, ഷൈബി എബ്രഹാം, സണ്ണി കാരന്താനം എന്നിവരും പ്രമോട്ടര്‍മാരായി മാര്‍ക്കോസ് എരുത്തിക്കല്‍, മാത്യു പന്തലാനിയില്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു. നാഷണല്‍ ഹൈവേയോടു ചേര്‍ന്ന് ചോറ്റില്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസും നിര്‍മ്മലാരം സെമിനാരിയുടെ സമീപത്ത് ഫാക്ടറിയും പ്രവര്‍ത്തിക്കുന്നു.