നാടിന്റെ ജനകീയോത്സവമായ ഹാപ്പിനസ് ഫെസ്റ്റിവലില്‍ വിവിധ സ്റ്റാളുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഫെസ്റ്റിവലില്‍ 150 ഓളം സ്റ്റാളുകളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 150 ഓളം വരുന്ന വിവിധങ്ങളായ സ്റ്റാളുകളില്‍ കേരളത്തിന്റെ വിവിധ ജില്ലകളുടെ പൈതൃകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സ്റ്റാളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്തനംതിട്ടയില്‍ സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യ ഗുരുകുലം ഇന്‍സ്റ്റിറ്റിയൂഷന്‍ നേതൃത്വത്തിലാണ് സ്റ്റാളിന്റെ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്. വാസ്തുവിദ്യയും, ചുമര്‍ചിത്രയും, മ്യൂറല്‍ പെയിന്റിലുമാണ് ഇവര്‍ പരിശീലനം നല്‍കുന്നത്. വാസ്തു വിദ്യ ഗുരുകുലത്തിലെ മ്യൂറല്‍ പെയിന്റിംഗ് പ്രദര്‍ശനങ്ങളും അതിനോടൊപ്പം കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ റൂറല്‍ ആര്‍ട്ട് ഹബ്ബ് പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രധാന പൈതൃക ഗ്രാമങ്ങളെ സംരക്ഷിക്കുക എന്ന ആവശ്യം മുന്‍നിര്‍ത്തി കൊണ്ടാണ് ഈ ഒരു സ്റ്റാള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ പൈതൃക കേന്ദ്രങ്ങളായ കുഞ്ഞിമംഗലത്തെ വെങ്കല ശില്പം, തൃക്കൈപ്പറ്റയിലെ ബാംബൂ ക്രാഫ്റ്റ്, കൈത്തറി, വൈക്കോല്‍ ചിത്രങ്ങള്‍, ദാരുശില്‍പങ്ങള്‍, പള്ളിയോടം, തുടങ്ങിയവയാണ് സ്റ്റാളിലെ പ്രധാന ആകര്‍ഷണങ്ങള്‍. സ്റ്റാളില്‍ ഒരുക്കിയിട്ടുള്ള ചിത്രങ്ങളും ശില്പങ്ങളും വില്പനക്കും അതോടൊപ്പം അവയെ നല്ല രീതിയില്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. സ്റ്റാളിലെ വില്പനയില്‍ നിന്ന് ലഭിക്കുന്ന ലാഭം മുഴുവനായും അതാത് പൈതൃക മേഖലക്കാണ് ലഭിക്കുക. സ്റ്റാളിലെ വൈക്കോല്‍ ചിത്രങ്ങളും കഥകളി രൂപങ്ങളും മുള ഉല്‍പ്പന്നങ്ങളും, കാഴ്ചക്കാരെ ഏറെ ആകര്‍ഷിപ്പിക്കുന്ന ഒന്നായി മാറി.