തിരുവല്ല: മധ്യതിരുവിതാംകൂറിൻ്റെ അഭിമാനമായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.ജി. ജോർജിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എം.ജി. സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ “സ്വപ്നാടനം” എന്ന പേരിൽ കെ.ജി. ജോർജ് ഫിലിം ഫെസ്റ്റിവലും പഠന പരിപാടികളും സെപ്റ്റംബർ 20, 21 തീയതികളിൽ തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളേജ് ആംഫി തീയേറ്ററിൽ നടക്കും.എം.ജി. സോമൻ ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസിയുടെ അദ്ധ്യക്ഷതയിൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.40 വർഷത്തിന് ശേഷം തിരുവല്ലയിൽ നടത്തപ്പെടുന്ന ഈ പരിപാടിയിൽ ആറ് സിനിമകൾ പ്രദർശിപ്പിക്കും. ചിത്രങ്ങളുമായി ബന്ധപ്പെട്ട സംവിധായകരും, അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകരും, നിരൂപകരും പരിപാടിയിൽ പങ്കെടുക്കും. ചിത്രങ്ങളുമായി ബന്ധപ്പെട്ട സംവിധായകരും, അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകരും, നിരൂപകരും പരിപാടിയിൽ പങ്കെടുക്കും.
കെജി ജോർജ് ഫിലിം ഫെസ്റ്റിവൽ സെപ്റ്റംബർ 20 നും 21നും തിരുവല്ലയിൽ
