പ്രോജക്ട് അസിസ്റ്റന്റ് ജോലി ഒഴിവ്

പത്തനംതിട്ട: തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കാറ്റഗറി 4 പ്രകാരമുള്ള കരാര്‍ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള യോഗ്യത, സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോള്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അല്ലെങ്കില്‍  കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. പട്ടികജാതി,പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ്. മേഖലയിലെ തൊഴില്‍ പരിചയം, സാങ്കേതിക പരിജ്ഞാനം എന്നിവ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കും. അഭിമുഖ തീയതി അപേക്ഷകരെ പിന്നീട് അറിയിക്കും. ഗ്രാമപഞ്ചായത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം ഒന്‍പത്.

Hot Topics

Related Articles