സ്പീക്കറുടെ ഇരിപ്പിടം മറച്ചും പ്രതിപക്ഷ പ്രതിഷേധം; ബാര്‍ കോഴ ആരോപണത്തില്‍ സ്തംഭിച്ച്‌ നിയമസഭ

തിരുവനന്തപുരം : ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷപ്രതിഷേധത്തില്‍ സ്തംഭിച്ച്‌ നിയമസഭ. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യം തള്ളിയതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സ്പീക്കറുടെ ഇരിപ്പിടം മറച്ച്‌ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ നടപടികള്‍ വേഗത്തിലാക്കി. സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച്‌ ഇവിടെ എന്തോ സംഭവമുണ്ടെന്ന് പ്രതീതിയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. മന്ത്രി നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles