പി.ആർ വർക്ക് കൊണ്ട് ഇല്ലാത്ത കാര്യങ്ങൾക്ക് പ്രചരണം കൊടുത്ത് ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതിയ ഇടതു സർക്കാരിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് ആയപ്പോൾസർക്കാർ പരസ്യങ്ങൾ ഇടതുമുന്നണിയുടെ പരസ്യ പ്രചരണത്തിനായി ഉപയോഗിച്ചു. നിത്യചെലവിന് പണമില്ലാതെ വിഷമിക്കുന്ന കാലത്താണ്സർക്കാർ ഇത്തരം പ്രവൃത്തികൾ ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ 10 വർഷക്കാലമായി സംസ്ഥാനത്ത് ഭരണo നടത്തിവരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുളള സർക്കാരിന്റെ അഴിമതിക്കും ധിക്കാരത്തിനും ജനങ്ങൾ കരുതി വച്ച വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നത്.
പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് പാർട്ടിക്ക് സംസ്ഥാനത്ത് ലഭിച്ച മിന്നുന്ന വിജയം ജനങ്ങൾ നൽകിയ വലിയ അംഗീകാരമാണ്.കേരളാ കോൺഗ്രസുകൾ തമ്മിൽ മൽസരിച്ച എല്ലാ സീറ്റിലും പാർട്ടിക്ക് വിജയിക്കുവാൻ കഴിഞ്ഞത് പാർട്ടി കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ച നിലപാടുകൾക്കുള്ള അംഗീകാരമാണന്നും അദ്ദേഹം പറഞ്ഞു. മൽസരിച്ച 8 സീറ്റിൽ7 ലും വലീയ വിജയം നേടി.
മതേതര കേരളത്തെ ഭിന്നിപ്പിക്കാൻ ഇടതു മുന്നണി നടത്തിയ ഗൂഡ നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുകയും മതേതരത്വം വിജയിക്കുകയും ചെയ്ത വിധിയെഴുത്താണിതെന്നും ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.
അഴിമതി മുഖമുദ്രയാക്കിയ പിണറായി സർക്കാർ ഏറ്റവും ഒടുവിൽ ശബരിമല സ്വർണ്ണക്കള്ളക്കടത്ത് നടത്തിയവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച തോടെ ജനങ്ങൾ ഒന്നടങ്കം പിണറായി സർക്കാരിനെതിരായി മാറി. അതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വ്യക്തമാകുന്നതെന്നും ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.

