കോട്ടയം: എൻഡിഎ ജനങ്ങൾക്ക് മുന്നോട്ടു വെച്ച വികസന രാഷ്ട്രീയം ഏറ്റെടുത്തു എന്നതിൻ്റെ തെളിവാണ് കേരളത്തിൽ ഉടനീളം എൻഡിഎ നേടിയ വലിയ മുന്നേറ്റം എന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ.
ബിജെപി നേടിയ ഈ വിജയം കേരളത്തിൻ്റെ മുന്നോട്ടുള്ള വികസനത്തിന് കുത്തിപേക്കും എന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപിൽ നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളുടെ മിന്നും വിജയത്തിനോട് അനുബന്ധിച്ചു കോട്ടയം നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൻ്റെ നിയസഭയിൽ ബിജെപി പ്രതിനിധികൾ അവരുടെ പ്രവർത്തനമികവ് തെളിയിക്കും എന്നും, വരും നാളുകളിൽ ഈ വിജയം ബിജെപി പ്രവർത്തകർക്ക് ശക്തമായ പ്രവർത്തനങ്ങൾക്ക് ഊർജം പകരും എന്നും അദ്ദേഹം കൂട്ടി ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ കഴക്കൂട്ടത്ത് നിന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തുനിന്നും,മുൻ കൊല്ലം ജില്ലാ അധ്യക്ഷൻ കെ കെ ഗോപകുമാർ ചാത്തന്നൂർ നിന്നും ആധികാരികമായ വിജയം ആണ് നേടിയത് എന്നും,കേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപി എൻ ഡി എ സ്ഥാനാർഥികൾ ശക്തമായ മത്സരം ആണ് കാഴ്ചവെച്ചത് എന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ ചരിത്ര വിജയവും, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ തുടർ ഭരണവും,നരേന്ദ്ര മോദിജി മുൻപോട്ട് വെക്കുന്ന വികസന രാഷ്ട്രീയം ജനങ്ങൾ സ്വീകരിക്കുന്നു എന്നും,മുന്നോട്ടുള്ള കാലം ഭരതം എൻഡിഎകായി കത്തുവെക്കുന്നു എന്നതിൻ്റെയും തെളിവാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയികൾക്ക് ബിജെപി വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ അനുമോദനങ്ങൾ അർപ്പിക്കുന്നുവെന്നും അദ്ദേഹപറഞ്ഞു.
ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിമാരായ ലാൽ കൃഷ്ണ, എസ് രതീഷ്,
ബിജെപി മധ്യമേഖലാ ഉപാധ്യക്ഷൻ ടി എൻ ഹരികുമാർ,
പുതുപ്പള്ളി നിയോജകമണ്ഡലം സ്ഥാനാർഥി ആയിരുന്ന രവീന്ദ്രനാഥ് വാകത്താനം,
കോട്ടയം മണ്ഡലം അധ്യക്ഷൻ വി പി മുകേഷ്,
പനച്ചിക്കാട് മണ്ഡലം അധ്യക്ഷൻ ഉണ്ണി വടവാതൂർ, ലിജി വിജയകുമാർ,അരുൺ മൂലേടം, കുസുമാലയം ബാലകൃഷ്ണൻ, സി എൻ സുഭാഷ്,കോട്ടയം മുൻസിപ്പൽ കൗൺസിലർ വിനു ആർ മോഹൻ,ജിഷ്ണു പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.

