കൊച്ചി: കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസിന്റെ (71) മൃതദേഹം ഇന്നു പുലര്‍ച്ചെയോടെയാണ് ജന്മനാടായ ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. ഇനി മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക്. വീട്ടില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര തൊടുപുഴ വഴി കൊച്ചിയിലെത്തും.
കൊച്ചി പാലാരിവട്ടത്തെ വസതിയെത്തിക്കുന്ന മൃതദേഹം, രാവിലെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലും എറണാകുളം ടൗണ്‍ഹാളിലും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 4 വരെ കാക്കനാട് കമ്യൂണിറ്റി ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കൊച്ചിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. സംസ്‌കാരം വൈകിട്ട് 5.30ന് കൊച്ചി രവിപുരം ശ്മശാനത്തില്‍. അര്‍ബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അന്തരിച്ചത്. രണ്ടു മാസം മുന്‍പാണ് രോഗം കണ്ടെത്തിയത്.