തിരുവല്ല :
ഇരവിപേരൂരിൽ കനത്ത മഴയിലും കാറ്റിലും പെട്ട് കഴിഞ്ഞ ദിവസം രാത്രിയിൽ കാലിത്തൊഴുത്ത് ഇടിഞ്ഞു വീണു. വള്ളംകുളം ഈസ്റ്റ് കുന്നുംപുറത്ത് വീട്ടിൽ എം വി തോമസിന്റെ വീട്ടിലെ കാലിതൊഴുത്താണ് ഇടിഞ്ഞു വീണത്. പശു കിടാവ് ഉൾപ്പെടെ 5 പശുക്കളുടെ മുകളിലേക്കാണ് തൊഴുത്തിന്റെ മേൽ കൂരയും ഓടുകളും വീണത്. കനത്ത മഴയെ തുടർന്ന് രാത്രിയിൽ തന്നെ പശുക്കളെ പുറത്ത് ഇറക്കി മാറ്റി കെട്ടി. തുടർന്ന് തൊഴുത്തിന്റെ പണി ചെയ്യുവാൻ സാധിക്കാതെ പറമ്പിൽ പടുത കെട്ടി താൽക്കാലിക ഷെഡ് കെട്ടിയാണ് പശുക്കളെ മഴയിൽ നിന്ന് സംരക്ഷണം നൽകിയിരിക്കുന്നത്.
Advertisements