ആരോഗ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു : ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവല്ല : ദുരിതാശ്വാസ ക്യാമ്പുകളില്‍ മികച്ച രീതിയിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ അപ്പര്‍കുട്ടനാട്ടില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

പകര്‍ച്ചപ്പനി എലിപ്പനി, ഡെങ്കിപ്പനി പ്രതിരോധം പ്രധാനമാണ്. ആരോഗ്യപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടക്കം എല്ലാവരും എലിപ്പനിക്കെതിരായ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കണം. ജില്ലയില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി എന്നീ താലൂക്കുകളിലാണ് ദുരിതാശ്വാസക്യാമ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ച ജില്ലാകളക്ടര്‍, ജില്ലാ പോലീസ് മേധാവി അടക്കമുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സമഗ്രയോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഒരുക്കങ്ങള്‍ വിലയിരുത്തുകയും വിവിധ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതനുസരിച്ച് ക്യാമ്പുകളില്‍ മികച്ച രീതിയിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് സിവില്‍ സപ്ലൈസ് ഓഫീസര്‍ ക്യാമ്പുകളില്‍ ഗ്യാസും പാചകത്തിനുള്ള അവശ്യവസ്തുക്കളും എത്തിക്കും. ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ ഭക്ഷണം എത്തിച്ചിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബോട്ട് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കിടങ്ങന്നൂര്‍ ഗവ. എസ്എന്‍ഡിപി സ്‌കൂള്‍ , തിരുമൂലപുരം ബാലികാമഠം സ്‌കൂള്‍, തിരുമൂലപുരം സെന്റ്.തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുമൂലപുരം എസ്.എന്‍.വി.എച്ച്.എസ് സ്‌കൂള്‍, തിരുമൂലപുരം തിരുമൂലവിലാസം യു.പി സ്‌കൂള്‍, ഇരവിപേരൂര്‍ ഗവ എല്‍പി സ്‌കൂള്‍, ഗവ യുപി സ്‌കൂള്‍ മുരിങ്ങശേരി, ഇരവിപേരൂര്‍ ഗവ എല്‍പി സ്‌കൂള്‍, കോഴിപ്പാലം ഗവ സ്‌കൂള്‍, എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ഡെപ്യുട്ടികളക്ടര്‍ ബി. ജ്യോതി, തിരുവല്ല തഹസീല്‍ദാര്‍ പി.എ. സുനില്‍, കോഴഞ്ചേരി തഹസീല്‍ദാര്‍ കെ. ജയദീപ്,
ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, വില്ലേജ് ഓഫീസര്‍മാരായ ജി. സന്തോഷ് കുമാര്‍, എം.ആര്‍ രാജേഷ്, മഞ്ജുലാല്‍, തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Hot Topics

Related Articles