ശ്രീകുമാര ഗുരുദേവന്റെ 84-ാമത് ദേഹവിയോഗ വാർഷിക ദിനാചരണം

തിരുവല്ല : ഇരവിപേരൂർ പ്രത്യക്ഷ രക്ഷാ ദൈവസഭ (പിആർഡിഎസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 84-ാമത് ദേഹവിയോഗ വാർഷിക ദിനാചരണത്തിന്റെ സമാപന പരിപാടികൾ സഭയുടെ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നടന്നു. രാവിലെ 6.30 നു വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധനയോടെ പരിപാടികൾ ആരംഭിച്ചു. 14 ദിവസത്തെ ഉപവാസത്തോടെയുള്ള പ്രാർഥനകൾക്കു ശേഷം കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ നിന്ന് പദയാത്രികരായി എത്തിച്ചേർന്ന വിശ്വാസികൾ സഭാ നേതൃത്വം നൽകിയ സ്വീകരണം ഏറ്റുവാങ്ങി.

Advertisements

പദയാത്രകൾ 29 ന് വൈകുന്നേരം ഗുരുദേവന്റെ ഭൗതീക ശരീരം സ്ഥിതി ചെയ്യുന്ന വിശുദ്ധ മണ്ഡപത്തിലാണ് എത്തിച്ചേർന്നത്. തുടർന്നു നടന്ന ഉപവാസ ധ്യാനയോഗത്തിൽ സഭാ പ്രസിഡന്റ് വൈ. സദാശിവൻ, ഗുരുകുല ശ്രേഷ്ഠൻ ഇ ടി രാമൻ, വൈസ് പ്രസിഡന്റ് ഡോ. പി എൻ വിജയകുമാർ, ഗുരുകുല ഉപ ശ്രേഷ്ഠൻമാരായ എം ഭാസ്കരൻ, കെ സി വിജയൻ, ഗുരുകുല ഉപദേഷ്ടാക്കളായ ബി ബേബി, മണി മഞ്ചാടിക്കരി, കെ എസ് വിജയകുമാർ, വൈ ജ്ഞാനശീലൻ, എ തങ്കപ്പൻ, പി കെ തങ്കപ്പൻ, ഒ ഡി വിജയൻ, മേഖല ഉപദേഷ്ടാക്കളായ വി ആർ കുട്ടപ്പൻ, സി കെ ജ്ഞാനശീലൻ, രക്ഷാ നിർണ്ണയ ഉപദേഷ്ടാവ് ഡി ശിഖാമണി, മേഖല ഉപദേഷ്ടാക്കളായ സി കെ കുട്ടപ്പൻ, ടി ടി സുന്ദരൻ, പി കെ നേശമണി എന്നിവർ ആത്മീയ പ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുദേവന്റെ ഭൗതീക ശരീരം വേർപാടാവുന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് 30 ന് പുലർച്ചെ 5. 30 ന് ഗുരുദേവൻ അന്ത്യവിശ്രമം ചെയ്ത വിശുദ്ധ കുടിലിൽ പ്രത്യേക പ്രാർഥന നടന്നു. തുടർന്ന് 6 ന് വിശുദ്ധ സന്നിധാനങ്ങളിൽ പ്രാർഥനയും നടന്നു. 8.30 ന് നടന്ന ആത്മീയ യോഗത്തിൽ പ്രസിഡന്റ് വൈ സദാശിവൻ, ഗുരുകുല ശ്രേഷ്ഠൻ ഇ ടി രാമൻ, ഗുരുകുല ഉപശ്രേഷ്ഠൻ എം ഭാസ്കരൻ എന്നിവർ ആത്മീയ യോഗങ്ങൾ നടത്തി.

Hot Topics

Related Articles