മതവികാരം വ്രണപ്പെത്തും വിധം ഫേസ്ബുക് പോസ്റ്റ്‌ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട : ഫേസ് ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ്‌ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ഒരു പ്രത്യേക പേരിലുള്ള ഫേസ് ബുക്ക്‌ പേജിൽ സമുദായ മൈത്രിയെ ദോഷമായി ബാധിക്കുന്ന തരം തലക്കെട്ടോടെ മൂന്ന് മിനിറ്റോളം നീണ്ടുനിൽക്കുന്ന വീഡിയോ പോസ്റ്റ്‌ ചെയ്യപ്പെട്ടിരുന്നു. ഇത് ബുധനാഴ്ച്ച വൈകിട്ട് 5.30 ന് പ്രചരിപ്പിച്ചതിനാണ് പത്തനംതിട്ട വെട്ടിപ്രം മുണ്ടുകൊട്ടയ്ക്കൽ തേക്കും കാട്ടിൽ വീട്ടിൽ നിന്നും, പത്തനംതിട്ട കെ എസ് ഇ ബി ഓഫീസിനു സമീപം ലക്ഷ്മി ശങ്കരവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സദാനന്ദന്റെ മകൻ പ്രശാന്ത് (45)പോലീസ് പിടിയിലായത്. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്.

Advertisements

പോസ്റ്റിട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രചരിപ്പിക്കപ്പെട്ട പോസ്റ്റ്‌ മതവികാരം വ്രണപ്പെടുത്തുന്നതും, സമുദായസൗഹൃദം തകർക്കുന്നതുമാണെന്ന് കാണിച്ച്, കൊന്നമൂട് പുതിയത്ത് വീട്ടിൽ പി കെ സലീമിന്റെ മകൻ മുഹമ്മദ്‌ പി സലിം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പത്തനംതിട്ട പോലീസ് ഉടനടി കേസ് രജിസ്റ്റർ ചെയ്തു. പത്തനംതിട്ട പ്രസ്സ് ക്ലബ്ബിന് സമീപം വെൽഡിങ് വർക്ക്‌ഷോപ്പ് നടത്തുന്ന പ്രശാന്തിനെ ഊർജ്ജിതമായഅന്വേഷണത്തെതുടർന്ന് ഇന്നലെ വൈകിട്ട് 4.30 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വിശദമായ അന്വേഷണം നടക്കുകയാണ്.

Hot Topics

Related Articles