പത്തനംതിട്ട :
എൻ സി സി ഒ ഇ ഇ ഇ യുടെ നേതൃത്വത്തിൽ സമര സന്ദേശ ജാഥ പത്തനംതിട്ട ജില്ലയിൽ. കേന്ദ്രസർക്കാർ നിയമമനുസരിച്ച് ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കരുത്, സ്മാർട്ട് മീറ്റർ പൊതുമേഖലയിൽ
ഘട്ടംഘട്ടമായി നടപ്പാക്കുക, ജനങ്ങൾക്ക് അധികബാധ്യത ഉണ്ടാക്കുന്ന തീരുമാനങ്ങൾ നിന്നും ബോർഡ് മാനേജ്മെന്റ് പിന്തിരിയുക ,
കെ എസ് ഇ ബി യ്ക്കും ജീവനക്കാർക്കും എതിരായ വ്യാജപ്രചരണങ്ങൾ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തുന്ന
സമര സന്ദേശ ജാഥ സി ഐ റ്റി യു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ പ്രകാശ് എസ് ,
വൈസ് ക്യാപ്റ്റന്മാർ ബൈജു ജി, രാജു വി, വിനോദ് പി എസ് ജാഥാ മാനേജർ മനോജ് ദത്ത്, ഡെപ്യൂട്ടി മാനേജർ തമ്പിക്കുട്ടി പി പി എന്നിവർ ജാഥ നയിക്കുന്നു. സമാപന യോഗം റാന്നിയിൽ എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി ഡി സജി ഉദ്ഘാടനം ചെയ്യും.
എൻ സി സി ഒ ഇ ഇ ഇ യുടെ നേതൃത്വത്തിൽ സമര സന്ദേശ ജാഥ
Advertisements