തിരുവല്ല : ബാലസംഘം തെള്ളിയൂർ അടിച്ഛനാക്കുഴി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും +2, എസ് എസ് എൽ സി ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കെ എസ് റ്റി എസ് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ ജെ ഹരികുമാർ ഉത്ഘാടനം ചെയ്തു. എം സി ആർ ഡി
ഡയറക്റ്റർ വിനോദ് ഈശോ മുഖ്യ അതിഥി ആയി പ്രഭാഷണം നടത്തി. ഹ്യൂമൻ റൈറ്റ് ഫെഡറേഷൻ്റെ നാഷണൽ സെക്രട്ടറി രഞ്ജിത്ത് പി ചാക്കോ ആശംസകൾ അറിയിച്ചു. അമ്പിനിക്കാടു ബ്രാഞ്ച് സെക്രട്ടറി മനോജ് കുമാരസ്വാമി അധ്യക്ഷനായ യോഗത്തിൽ ബാലസംഘം എൽ സി ചാർജ് കാരനും മുഖ്യ സംഘാടകൻ കൂടിയായ സുഭാഷ് തങ്കപ്പൻ സ്വാഗതം പറഞ്ഞു.
Advertisements