പ്രവേശനോത്സവം കൂട്ടായ്മയുടെ ഉത്സവം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

അടൂർ : സ്‌കൂള്‍ പ്രവേശനോത്സവം കൂട്ടായ്മയുടെയും കൂടിച്ചേരലിന്റെയും ഉത്സവമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സബ്ജില്ലാതല പ്രവേശനോത്സവം പഴകുളം ഗവണ്‍മെന്റ് എല്‍പിഎസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളിക്കൂടക്കാലത്ത് വിദ്യാഭ്യാസത്തിനൊപ്പം പലവിധമായ കഴിവുകളും ശേഷികളും കുട്ടിക്ക് ലഭിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
ചടങ്ങില്‍ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ് അധ്യക്ഷയായിരുന്നു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, വാര്‍ഡ് മെമ്പര്‍ സാജിത റഷീദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സീമാ ദാസ്, സ്വാഗതസംഘം ചെയര്‍മാന്‍ എസ്. രാജീവ്, ബിപിസി സൗദാമിനി, യമുന, ആര്‍. സുരേഷ്, മീരാസാഹിബ്, നൗഷാദ്, റ്റി. മിനിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Hot Topics

Related Articles